കല്ലുവാതുക്കലില്‍ അറസ്റ്റിലായ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി ; കേസ് വീണ്ടും ദുരൂഹതയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കല്ലുവാതുക്കലില്‍ അറസ്റ്റിലായ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി. രേഷ്മ നാല് മാസമായി ഈ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. അനന്തു പ്രസാദ് എന്നാണ് യുവാവിന്റെ പേര്. എന്നാല്‍ കേസ് ചുരുളഴിക്കുന്നതിന് പകരം കൂടുതല്‍ ദുരൂഹതകളിലേക്കാണ് നീങ്ങുന്നത്. അനന്തു എന്ന പേരില്ല യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. ബിലാല്‍ എന്ന പേരിലാണ്. ജയിലാവുന്നതിനു മുമ്പു വരെ ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. വര്‍ക്കല സ്വദേശിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു ഇതു ബിലാല്‍ എന്ന ഫേസ് ബുക്ക് സുഹൃത്താണെന്നാണ് രേഷ്മ മൊഴി നല്‍കിയത്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ പറഞ്ഞു. ഒടുവില്‍ പോലീസാണ് ഇത് ബിലാലല്ല അനന്തു പ്രസാദ് ആണെന്ന് രേഷ്മയോട് പറഞ്ഞത്. രേഷ്മ ഇത് അനന്തുവാണെന്ന് അറിയാമെന്ന കാര്യം മറച്ചു വെക്കുകയാണോ എന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...