രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു ഗുണ്ടാ വിവാഹം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയും വിവാഹിതരായതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് വീണ്ടുമൊരു ഗുണ്ടാ വിവാഹം. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന തുണ്ട എന്നറിയപ്പെടുന്ന യോഗേഷ് ദഹിയയാണ് ദില്ലി വികാസ്പുരിയിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായത്. ഇതിനായി ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം ആറ് മണി വരെ ദില്ലി ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. ഗോഗി ഗ്യാങ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘത്തിലെ പ്രധാനിയായിരുന്ന തുണ്ട, തിഹാർ ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ വ‍ർഷം മറ്റൊരു ഗുണ്ടാ നേതാവിനെ ജയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഒരു ഡസനോളം കൊലക്കേസുകളിലും കൊലപാതകശ്രമം, മോഷണം എന്നിങ്ങനെയുള്ള കേസുകളിലും പ്രതിയാണ്. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ തടയൽ നിയമപ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്. വികാസ്പുരിയിലെ ആര്യ സമാജ ക്ഷേത്രത്തിൽ കനത്ത പോലീസ് കാവലിലായിരുന്നു വിവാഹം.

ക്ഷേത്രത്തിലും പരിസരത്തും പ്രദേശത്തെ റോഡുകളിലും ഫ്ലൈ ഓവറിലുമെല്ലാം പോലീസ് നിലയുറപ്പിച്ചു. സ്പെഷ്യൽ സെല്ലിലെയും ക്രൈം ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനോ അല്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കാനോ ഒക്കെയുള്ള സാധ്യതകൾ കണക്കിലെടുത്തായിരുന്നു പോലീസിന്റെ സന്നാഹം. ഉച്ചയോടെ ജയിലിൽ നിന്ന് ദില്ലി പോലീസ് മൂന്നാം ബറ്റാലിയന്റെ സുരക്ഷയിൽ തുണ്ടയെ ക്ഷേത്രത്തിലെത്തിച്ചു. വധു നേരത്തെ തന്നെ എത്തിയിരുന്നു. വധുവിന്റെയും വരന്റെയും ഭാഗത്തു നിന്ന് എട്ട് വീതം ആളുകളെയാണ് ചടങ്ങിൽ പങ്കെടുക്കാൻ പോലീസ് അനുവദിച്ചത്. തിരിച്ചറിയൽ രേഖകള്‍ ഉൾപ്പെടെ പരിശോധിച്ചാണ് ഇവരെ പ്രവേശിപ്പിച്ചത്. ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ തുണ്ട, ദക്ഷിണ ദില്ലി സ്വദേശിനിയായ കാമുകിയുമായി കഴിഞ്ഞ ഒൻപത് വ‌ർഷമായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചടങ്ങുകള്‍ക്ക് ശേഷം പോലീസ് സുരക്ഷയോടെ തുണ്ടയെ തിരികെ ജയിലിലെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...