ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ; ഡിഎംകെയുമായുള്ള സഖ്യം വിട്ട് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡിഎംകെയുമായുള്ള സഖ്യം കോൺ​ഗ്രസ് വിട്ടു. ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ​ഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ​ഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോൺ​ഗ്രസ് അറിയിച്ചു. തമിഴ്നാട്ടിൽ ഇനി കോൺഗ്രസിന്റെ മിഷൻ 2029. വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസും ടിവികെയും ഒന്നിച്ചു മത്സരിക്കും.

സർക്കാർ രൂപീകരണത്തിനായി 5 കോൺഗ്രസ്സ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്ന ഉപാധിയിലാണ് സഖ്യം. ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകും. തമിഴ്നാട്ടിൽ കാമരാജ് ഭരണം തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തി വിജയിയെ കാണും. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ എഐഎഡിഎംകെയുമായി സഖ്യം ഇല്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...