‘സിപിഎം തെറ്റുതിരുത്തില്ല, അത് വെറും അധരവ്യായാമം’ ; ഉജ്ജ്വല വിജയത്തിന് പിന്നാലെ ഡിസിസി ഓഫീസിലെത്തി ടി.കെ ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തളിപ്പറമ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടി.കെ ഗോവിന്ദൻ കണ്ണൂർ ഡിസിസി ഓഫീസിലെത്തി കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫീസിൽ എത്തുന്നത്. സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം, പ്രചാരണ വേളയിൽ ഡിസിസി ഓഫീസിൽ എത്തിയിരുന്നില്ലെങ്കിലും വിജയത്തിന് പിന്നാലെ പ്രവർത്തകരെ നേരിൽ കാണാൻ എത്തുകയായിരുന്നു.

സിപിഎം നിലവിൽ നടത്തുന്ന തെറ്റുതിരുത്തൽ ചർച്ചകളെ ടി.കെ ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. സിപിഎം തെറ്റുതിരുത്തുമെന്ന് പറയുന്നത് വെറും പറച്ചിൽ മാത്രമാണെന്നും ഇക്കാലം വരെ പാർട്ടി തെറ്റുതിരുത്തിയ അനുഭവം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെറ്റുതിരുത്തൽ പ്രക്രിയ വെറുമൊരു ‘അധര വ്യായാമം’ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ഓരോ തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷവും ഇത്തരം ചർച്ചകളും റിപ്പോർട്ടിംഗും ഒരു ചടങ്ങായി നടക്കുമെന്നല്ലാതെ ആരും തെറ്റുതിരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...