ഇന്ധനവിലയിൽ വീണ്ടും വൻ വർധന : സാധാരണക്കാർക്ക് ഇരുട്ടടിയായി പെട്രോളിനും ഡീസലിനും വില കൂട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 2.71 രൂപയും പെട്രോളിന് 2.61 രൂപയുമാണ് വർദ്ധിപ്പിച്ചത്. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധിപ്പിക്കുന്നത്. പുതിയ വർധനവോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.12 രൂപയായും ഡീസൽ വില 95.20 രൂപയായും ഉയർന്നു. ഡൽഹിയിൽ ഡീസൽ വില 90 രൂപ കടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. പശ്ചിമേഷ്യയിലെ സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണമായി കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

ഏകദേശം 20 രൂപയോളം വർധിപ്പിക്കണം എന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ വരും ദിവസങ്ങളിലും ഘട്ടം ഘട്ടമായുള്ള വർധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...