കോന്നി ഗ്രാമപഞ്ചായത്ത് മലയോര പ്രദേശത്തിന്റെ വികസനത്തിന്റെ ഒരു നാഴികകല്ലുകൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് മലയോര പ്രദേശത്തിന്റെ വികസനത്തിന്റെ ഒരു നാഴികകല്ലുകൂടി. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കെട്ടിടവും 67 നമ്പർ അംഗനവാടി കെട്ടിടത്തിന്റെയും ഉദ്ഘാടനം എം.പി. ആന്റോ ആന്റണി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിന് സ്വാഗതം തുളസി മോഹൻ പറഞ്ഞു. മുഖ്യപ്രഭാഷണം എം വി അമ്പിളി നിർവഹിച്ചു. കൃഷിഭവന് വസ്തു സൗജന്യമായി പഞ്ചായത്തിന് കൈമാറിയ കോന്നി ഗുർഗണ്ട സാരി ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം ആദരിച്ചു.

സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 57 ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപയിൽ 10 ലക്ഷം രൂപ കോന്നി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു. ആശംസകൾ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതികകുമാരി സിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് കാലായിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ആയ പ്രവീൺ പ്ലാവിളയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് പി വി, പുഷ്പ ഉത്തമൻ, ലിസിയമ്മ ജോഷ്വാ, ജിഷ ജയകുമാർ, സിന്ധു സന്തോഷ്, ശോഭ മുരളി കുമാരി അർച്ചന ബാലൻ, സെക്രട്ടറി മധു എം പി, ഐസിഡിഎസ് സൂപ്പർവൈസർ സാറ സൂസൻ ജോർജ്, പാടശേഖരസമിതി തോമസി പി ജോർജ് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ തുളസിമണിയമ്മ, ജോളി ഡാനിയൽ, സുലേഖ വി നായർ, ഉദയകുമാർ കെ ജി, ഫൈസൽ പി എച്ച്, സി ഡി എസ് ചെയർപേഴ്സൺ റഷീദ് യൂസഫ്, സുധാമണി സിഡിപി ഒ എന്നിവർ പങ്കെടുത്തു. കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖരസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്തിലെ കർഷകർ ഉദ്യോഗസ്ഥർ കൃഷിവകുപ്പ്, അംഗനവാടി ടീച്ചർമാർ അമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ലിനി ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...