ബിൽകീസ് ബാനു കേസ് തടസ്സപ്പെടുത്താൻ വീണ്ടും നീക്കമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യി​ലെ ബി​ൽ​കീ​സ് ബാ​നു കൂ​ട്ട ബ​ലാ​ത്സം​ഗ, കൂ​ട്ട​ക്കൊ​ല കേ​സി​ലെ 11 കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​യും​മു​മ്പേ വി​ട്ട​യ​ച്ച​തി​നെ​തി​രാ​യ കേ​സ് ന​ട​പ​ടി ത​ട​സ്സ​പ്പെ​ടു​ത്താ​ൻ വീ​ണ്ടും നീ​ക്കം. സു​പ്രീം​കോ​ട​തി​യു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്ന് ഹ​ര​ജി​യു​ടെ നോ​ട്ടീ​സ് ഗു​ജ​റാ​ത്തി​ൽ പ​ത്ര​പ്പ​ര​സ്യ​മാ​യി ന​ൽ​കാ​ൻ ജ​സ്റ്റി​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ബി​ൽ​കീ​സ് ബാ​നു സ്വ​ന്തം നി​ല​ക്കും സി.​പി.​എം നേ​താ​വ് സു​ഭാ​ഷി​ണി അ​ലി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, അ​സ്മ ശ​ഫീ​ഖ് ശൈ​ഖ്, നാ​ഷ​ന​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ വി​മ​ൻ തു​ട​ങ്ങി​യ​വ​രും സ​മ​ർ​പ്പി​ച്ച ഹ​​ർജി​ക​ളി​ലെ നോ​ട്ടീ​സാ​ണ് പ​ത്ര​പ്പ​ര​സ്യ​മാ​യി ന​ൽ​കു​ക.

2023 ജൂ​ലൈ 10ന് ​കേ​സി​ൽ അ​ന്തി​മ വാ​ദം തു​ട​ങ്ങു​മെ​ന്നു കാ​ണി​ച്ച് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ക്കാ​നും ഇ​ത് ഗു​​ജ​റാ​ത്ത് സ​മാ​ചാ​ർ, സ​ന്ദേ​ശ് എ​ന്നീ ഗു​ജ​റാ​ത്തി പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​മാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല എ​ന്നി​വ​രു​മ​ട​ങ്ങു​ന്ന ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്തി​മ വാ​ദ​ത്തി​ൽ പ​​​​ങ്കെ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി​ക്ക് പ​ബ്ലി​ക് നോ​ട്ടീ​സ് ന​ൽ​കാ​മെ​ന്ന് ഇ​ര​യു​ടെ അ​ഭി​ഭാ​ഷ​ക​രാ​യ ഇ​ന്ദി​ര ജ​യ്സി​ങ്ങും നി​സാം പാ​ഷ​യും ബോ​ധി​പ്പി​ച്ച​പ്പോ​ൾ, നോ​ട്ടീ​സ് പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​മെ​ന്ന നി​ർ​ദേ​ശം വെ​ച്ച​ത് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി...

ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

0
ഡൽഹി : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന്...

രക്ഷാപ്രവർത്തന കേസ് : ഡിജിപി റിപ്പോർട്ട് കൈമാറി : അജിത്കുമാറിനെതിരെ നടപടിക്ക് സർക്കാർ

0
തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്ന ആക്ഷേപം നേരിടുന്ന...

‘ഓപ്പറേഷൻ പാർപ്പിടം’ പരിശോധനയുമായി വിജിലൻസ്

0
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ...