ബി. ഗോപാലകൃഷ്ണന് രഞ്ജിനി ഹരിദാസിന്റെ വെല്ലുവിളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതിന്റെ പിന്നാലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കടുത്ത മറുപടിയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന ആരോപണം തെളിവോടെ തെളിയിക്കണമെന്ന വെല്ലുവിളിയാണ് രഞ്ജിനി ഉയർത്തിയത്. വിദ്യാർഥികളുടെ സമരത്തോടുള്ള പിന്തുണ തുടരുമെന്നും അവർ വ്യക്തമാക്കി. “ആരാണ് അങ്ങനെ പറഞ്ഞത്? ഞാൻ കേട്ടിട്ട് പോലും ഇല്ല. ഞാൻ പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെങ്കിൽ അത് ആരോപിക്കുന്നവർ തെളിയിക്കണം. എത്ര പണം കിട്ടിയെന്നാണ് പറയുന്നതെന്ന് കൃത്യമായി പറഞ്ഞാൽ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാം. തെളിവുമായി എന്റെ മുന്നിലേക്ക് വരൂ. ഒരു മേശയുടെ ഇരുവശത്തിരുന്ന് നമുക്ക് അത് ചർച്ച ചെയ്യാം. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കാം,” എന്ന് രഞ്ജിനി പ്രതികരിച്ചു.

കലാകാരന്മാർ പണം നൽകിയാൽ മാത്രമേ സമരങ്ങളിൽ പങ്കെടുക്കൂ എന്ന ധാരണയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടാകാമെന്നും അവർ വിമർശിച്ചു. “എനിക്ക് സ്റ്റേജ് ഷോകൾ ഇല്ലാത്തതിനാലാണ് സമരത്തിന് പോയതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ആ രണ്ട് ദിവസം പരിപാടികൾ ഇല്ലായിരുന്നതിനാൽ വിദ്യാർഥികൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞു,” എന്നും അവർ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധം വലിയ സാമൂഹിക വിഷയമാണെന്നും സമൂഹത്തിൽ മാറ്റം ഉണ്ടാകണമെങ്കിൽ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും രഞ്ജിനി അഭിപ്രായപ്പെട്ടു. “ചിലർ അഭിനന്ദിക്കും, ചിലർ വിമർശിക്കും. അതൊന്നും എന്നെ ബാധിക്കില്ല. കഴിയുന്നിടത്തോളം ഈ സമരത്തിനൊപ്പം ഞാൻ ഉണ്ടാകും,” എന്നും അവർ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...