ചരിത്ര മുന്നേറ്റവുമായി യുഎഇ പാസ്സ്‌പോർട്ട്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ലോക യാത്രകളിൽ യുഎഇയുടെ പാസ്‌പോർട്ടിന് കൂടുതൽ കരുത്ത്. ആഗോളതലത്തിൽ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ ചരിത്ര നേട്ടവുമായി രണ്ടാം സ്ഥാനത്തെത്തി. പ്രമുഖ ഗ്ലോബൽ സിറ്റിസൺഷിപ്പ്, റെസിഡൻസ് അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌നേഴ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യുഎഇയുടെ ഈ മുന്നേറ്റം. പുതിയ റാങ്കിംഗ് പ്രകാരം യുഎഇ പൗരന്മാർക്ക് ലോകത്തെ 188 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയില്ലാതെയോ ഓൺ അറൈവൽ വിസ സൗകര്യത്തിലൂടെയോ പ്രവേശിക്കാം. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യുഎഇ രണ്ടാം സ്ഥാനം പങ്കിടുന്നത്.

വിസാ സൗകര്യത്തിന്റെ കാര്യത്തിൽ കഴിഞ്ഞ ജനുവരിയിലെ റാങ്കിംഗിനെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങൾ ഒരുമിച്ച് മെച്ചപ്പെടുത്തിയാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും പുതിയ പട്ടികയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ രാജ്യങ്ങളിലൊന്നായും യുഎഇ മാറി. ഇതോടെ അറബ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന പദവിയും യുഎഇ നിലനിർത്തി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ട് എന്ന ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. സിംഗപ്പൂർ പാസ്‌പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...