സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം ; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് മരിച്ചത്. ഈ വർഷം നാലാമത്തെ ഷിഗെല്ല മരണമാണിത്. സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ കൂടുകയാണ്. ജനുവരി മുതൽ 135 ആളുകൾക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ലെ സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്. നിലവിൽ മെഡിക്കൽ കോളേജില്‍ ചികിത്സയിലുള്ള ഒരു വയസുകാരന്‍റെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതിനിടെ ഷിഗെല്ലെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു.

തിരൂരങ്ങാടി കൊക്കോഗ്രീൻ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അടപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സ്പെഷ്യല്‍ സ്ക്വാഡ് കടയില്‍ നിന്നും ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിളിലാണ് ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...