മലപ്പുറം ജില്ല വിഭജനത്തെ പിന്തുണച്ച് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മലപ്പുറം ജില്ല വിഭജിക്കണമെന്ന ദീർഘകാല ആവശ്യത്തിന് ആദ്യമായി ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. ഇതോടെ കോൺഗ്രസും മുസ്ലിം ലീഗും ഇതുവരെ ഔദ്യോഗികമായി ഏറ്റെടുക്കാതിരുന്ന വിഷയത്തിൽ നിർണായക രാഷ്ട്രീയ നീക്കമാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറം യുഡിഎഫ് ജില്ലാ ചെയർമാൻ കെ.പി. അബ്ദുൽ മജീദ്, ജില്ല വിഭജന വിഷയം അടുത്തിടെ ചേർന്ന യുഡിഎഫ് ജില്ലാ യോഗത്തിൽ ചർച്ച ചെയ്തതായി അറിയിച്ചു. ആവശ്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മുഖ്യ മന്ത്രി വി.ഡി. സതീശനെയും ബന്ധപ്പെട്ട മന്ത്രിമാരെയും സമീപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. “ജനസംഖ്യാ വർദ്ധനവിന് അനുസൃതമായ വിഭവ വിഹിതം മലപ്പുറത്തിന് ലഭിക്കുന്നില്ല. ഭരണപരമായും വികസനപരമായും ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരമാണ് വിഭജനം,” അബ്ദുൽ മജീദ് വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ മുസ്ലിം ലീഗ് ഇതുവരെ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ല. ജില്ല വിഭജന ആവശ്യം യുഡിഎഫ് യോഗത്തിൽ ചർച്ചയായതായി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് സ്ഥിരീകരിച്ചെങ്കിലും സർക്കാരിനെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ജില്ല വിവിധ വികസന വെല്ലുവിളികൾ നേരിടുന്നുണ്ട്. വിഭജനം സംബന്ധിച്ച ആവശ്യം ഉയരുന്നുണ്ടെങ്കിലും പാർട്ടി തലത്തിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ച നടന്നിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...