ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാരക്രിയ ആരംഭിച്ച് ദേവസ്വം

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ശബരിമല ക്ഷേത്രത്തിന്‍റെ ദോഷങ്ങൾ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് തിരുവതാംകൂർ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകൾ നടത്തുന്നത്. കൊല്ലൂർ മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മണി -നാക്ക് -നാരായം സമർപ്പിച്ച് പൂജ ചെയ്തു. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും. ശബരിമലയിൽ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്‌ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍.

2018 ൽ നടന്ന ദേവ പ്രശ്നത്തിലാണ് ദോഷം കണ്ടെത്തിയത്. തുടർന്നാണ് ദേവസ്വം ബോർഡ് പ്രശ്ന പരിഹാരം നടത്തുന്നത്. കാസർകോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രംഗ പൂജ നടത്തും. തുടർന്നു കണ്ണൂർ എടക്കാട് വിഷ്ണു ക്ഷേത്രത്തിൽ മഹാകാണി തൃശൂർ വടക്കും നാഥാ ക്ഷേത്രത്തിൽ പ്രത്യേക പൂജ എന്നിവ നടത്തും. കൂടൽ മാണിക്യം അടക്കം ഇരുപതോളം ക്ഷേത്രങ്ങളിലും പൂജ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...