മലപ്പുറം പത്തപ്പിരിയം പൊറ്റക്കാട് ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം പത്തപ്പിരിയം പൊറ്റക്കാട് ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. അടുത്തകാലങ്ങളിലായി ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെത്തി പോലീസില്‍ പരാതി നല്‍കി. എടവണ്ണ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര മോഷണത്തിനൊപ്പം സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളില്‍ കൂടി മോഷണം നടന്നിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിട്ടുണ്ട്.

ഈ രണ്ട് സമയങ്ങളിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും കവര്‍ച്ച നടന്നു. സമാന രീതിയില്‍ മോഷണം ആവര്‍ത്തിക്കുന്നതിനാല്‍ ഒരേ ആള്‍ തന്നെയാണ് മോഷ്ടാവെന്നാണ് സംശയം. രണ്ട് തവണ പരാതിപെട്ടിട്ടും പോലീസിന് ഇതുവരെ മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്തവണയും കള്ളനെ പിടികൂടാൻ എടവണ്ണ പോലീസിനു കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കണമെന്നാവശ്യപെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനാണ് ക്ഷേത്രം ഭാരവാഹികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...