മൂന്നാർ രാജമലയിൽ വീണ്ടും കടുവയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : രാജമല നൈമക്കാടില്‍ വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കളെ കടുവ കടിച്ചുകൊന്നു. 2 ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. കടുവയെ പിടികൂടാനായി  ഇന്നുതന്നെ കൂട് സ്ഥാപിക്കും. മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ്  ചെയ്യുന്നുണ്ട്. സെര്‍ച്ച് ടീമും ഉടനെത്തും.

കടുവയാക്രമണത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. പശുവിന്റെ  ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 5 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് മാസങ്ങളായി നൂറോളം കന്നുകാലികൾ ഇതിനകം കടുവയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

സ്ഥലത്തെത്തിയ സബ് കളക്ടർ രാഹുൽകൃഷ്ണ ശർമ തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ അവരുന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് 12 മണിയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണു രാജമലയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതിനു കണ്ടാലറിയാവുന്ന 60 പേർക്കെതിരെ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...