റാന്നി: പെരുനാട് ബഥനിമലയിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ രാത്രി വീണ്ടും കടുവയുടെ ആക്രമണം. കഴിഞ്ഞ ദിവസം പശുവിനെ കൊന്നിട്ട സ്ഥലത്തു കടുവയെ കുടുക്കാന്‍ വെച്ച കൂട്ടില്‍ തെരുവു നായ കുടുങ്ങി. നെടുമണ്ണിൽ എൻ.എം ജോസിന്റെ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയിരുന്ന നാലുമാസം ഗർഭിണിയായ ആടിനെയാണ് കടുവ കൊന്നു തിന്നത്. വ്യാഴാഴ്ച രാത്രി രണ്ടോടെ പശുക്കളും ആടുകളും ബഹളം ഉണ്ടാക്കുന്നത് കേട്ട ജോസും ഭാര്യയും മകനും പുറത്തിറങ്ങി കൂടിനടുത്തേക്ക് എത്തുമ്പോൾ ആടിനെ കടിച്ചെടുത്തു പോകുന്ന കടുവയെയാണ് കാണുന്നത്.
ആടിനെ കെട്ടിയിരുന്ന കയറും കൂടിന്റെ ഒരു തൂണും ഉൾപ്പെടെയാണ് കടുവ വലിച്ചെടുത്തു കൊണ്ടുപോയത്. കുറച്ചുദൂരെയുള്ള തേക്കും കൂപ്പിൽ ആടിന്റെ അവശിഷ്ടങ്ങൾ രാവിലെ കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊഴുത്തിനോട് ചേർന്ന് ക്യാമറ സ്ഥാപിച്ചു. കടുവയുടെ ആക്രമണത്തിൽ കൂടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുമ്പ് പക്ഷാഘാതം വന്ന് ആരോഗ്യ പ്രശ്നങ്ങളുള്ള ജോസിന്റെ പ്രധാന വരുമാന മാർഗമാണ് കന്നുകാലികൾ. കാട്ടുപന്നികളുടെയും മറ്റും ശല്യംമൂലം മറ്റ് കൃഷികൾ ചെയ്യാനാവില്ല. ഒരു കിലോമീറ്റർ അകലെ ജോസിന്റെ സഹോദരൻ ഏബ്രഹാമിന്റെ (രാജൻ ) പശുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ കടുവ കൊന്നിരുന്നു. ഇവിടെ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. കൂട് സ്ഥാപിച്ച രാത്രിയിൽ ഇവിടെ കടുവ ഇര തേടി വന്നതായി കണ്ടെത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com