റാന്നി: വെച്ചൂച്ചിറ – മടന്തമൺ – അത്തിക്കയം റോഡിലെ ചെമ്പനോലി വളവിൽ വീണ്ടും ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. നിറയെ പാറ ഉൽപ്പന്നങ്ങളുമായി വലിയ ഇറക്കം ഇറങ്ങി വരവേ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നുച്ചക്ക് ശേഷമാണ് ടിപ്പർ ലോറി മറിഞ്ഞത്. കൊടും വളവായ ഇവിടം സ്ഥിരം അപകട മേഖലയാണ്. ഒരു വർഷം മുമ്പ് ഇതേ സ്ഥലത്തു മറ്റൊരു ടിപ്പർ മറിഞ്ഞു ക്രാഷ് ബാരിയര്‍ ഉൾപ്പടെ നശിച്ചിരുന്നു. അതിൽനിന്നും താഴെവീണ പറക്കഷണങ്ങൾക്ക് മുകളിലേക്കാണ് ഇന്നു മറ്റൊരു വാഹനം കുത്തനെ മറിഞ്ഞത്. മുമ്പ് മറിഞ്ഞ വാഹനം ഉടമ സമീപത്തു റോഡിൽ ഉപേക്ഷിച്ചു പോയിരിക്കുകയാണ്.
കൂടാതെ നിരവധി കാറുകളും മറ്റു വാഹനങ്ങളും ഈ പ്രദേശങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. അപകടത്തിൽ നശിച്ച ക്രാഷ്ബാരിയര്‍ പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ശബരിമല തീർത്ഥാടനം ആരംഭിക്കാനിരിക്കെപ്പോലും അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ഒന്നുംതന്നെ ആരംഭിച്ചിട്ടില്ല. അപകടം നടന്നതിന് തൊട്ടു മുകളിലായി ടിപ്പർ മറിഞ്ഞു ഒരാളുടെ മരണത്തിന് ഇടയാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. പാറ ഉൽപ്പന്നങ്ങളുമായി വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച ശേഷം ഇവിടെ അപകടങ്ങൾ സ്ഥിരമാണ്. അപകട മുന്നറിയിപ്പിനായി സ്ഥാപിച്ച ലൈറ്റുകളിൽ ഒന്ന് കാടുമൂടി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























