പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. ട്രാവൽ വ്ലോ​ഗർ ജ്യോതി മൽഹോത്രയാണ് പിടിയിലായത്. ഇവർ രണ്ട് തവണ പാക്കിസ്ഥാൻ സന്ദർശിച്ചെന്നും പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോ​ഗസ്ഥനുമായി നിരന്തരം ബന്ധം പുലർത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോ​ഗിക രഹസ്യ നിയമ പ്രകാരം വ്ലോ​ഗർക്കെതിരെ കേസെടുത്തെന്നും വ്ലോ​ഗർ കുറ്റം സമ്മതിച്ചെന്നും ഹിസാർ പോലീസ് വ്യക്തമാക്കി. ഇതോടെ പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം ഹരിയാനയിലും പഞ്ചാബിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം 8 ആയി.

ജ്യോതി മൽഹോത്ര (വ്ളോ​ഗ‌ർ), ദേവേന്ദർ സിം​ഗ് ധില്ലൺ (ഹരിയാന സ്വദേശിയായ വിദ്യാർത്ഥി), നൗമാൻ ഇലാഹി (യുപി കൈരാന സ്വദേശിയായ യുവാവ്), ഗുസാല (പഞ്ചാബ് മലേ‍ർകോട്ല സ്വദേശിനിയായ യുവതി), യാമീൻ മൊഹമ്മദ് (മലേർകോട്ല സ്വദേശിയായ യുവാവ്), അർമാൻ നൂഹ് (ഹരിയാന സ്വദേശിയായ യുവാവ്), പാലക് ഷേർ മാസിഹ് (അമൃത്സർ), സുരാജ് മാസിഹ് (അമൃത്സർ) എന്നിവരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ജ്യോതി മൽഹോത്രയെ ഹിസാർ കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...