കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവo : വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി അനുപമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ അനുപമ. രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് കൂട്ടുനിന്നതായും ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്തതരം സമര പരിപാടികളിലേക്ക് കടക്കുമെന്നും അനുപമ വ്യക്തമാക്കി.

സംഭവത്തില്‍ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതിക്ക് ദത്തു നല്‍കല്‍ ലൈസന്‍സുണ്ടെന്ന് പൊതുസമൂഹത്താട് പറഞ്ഞ മന്ത്രി രാജിവെക്കണമെന്നും അനുപമ ആവശ്യപ്പെട്ടു. ‘ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കാന്‍ ഉള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. കൊല്ലം ചൈല്‍ഡ് കെയര്‍ ഇന്സ്ടിട്യൂഷന്റെ ലൈസന്‍സ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്’. അനുപമ പറഞ്ഞു.

പോലീസ് സ്റ്റേഷന്‍ മുതല്‍ ഉള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അട്ടിമറി നടക്കുന്നുവെന്നും സംഭവത്തില്‍ ശാസ്ത്രീയമായി പഠനം നടത്തി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അനുപമ ആരോപിച്ചു. ‘കേസില്‍ ഇനിയും തന്റെ മൊഴി എടുത്തിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിടാത്തത് എന്തുകൊണ്ടാണെന്നറിയില്ല. റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുന്നത് മനഃപൂര്‍വമാണ്. ആരോഗ്യമന്ത്രി ഉള്‍പ്പടെ ചേര്‍ന്നുകൊണ്ടാണ് ഇതൊക്കെ നടന്നത്’. അനുപമ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...