എൻഡിഎ ; ആദ്യ അവസരത്തിൽ ജയം നേടി 1002 പെൺകുട്ടികൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷ വിജയിച്ചവരിൽ 1002 പെൺകുട്ടികൾ. അഭിമുഖം, വൈദ്യപരിശോധന ഉൾപ്പെടെയുള്ള കടമ്പകൾക്കു ശേഷം ഇക്കുറി 19 പെൺകുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. നവംബർ 14നു നടന്ന പ്രവേശന പരീക്ഷയിൽ എണ്ണായിരത്തോളം പേരാണ് ആകെ വിജയിച്ചത്. ഓഗസ്റ്റ് 18ന്റെ സുപ്രീം കോടതി വിധിയെ തുടർന്നാണ് എൻഡിഎയിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനമായത്. 1.78 ലക്ഷം പെൺകുട്ടികളാണ് പരീക്ഷയെഴുതിയത്. ആകെ 5.70 ലക്ഷം പേർ അപേക്ഷിച്ചു.

എൻഡിഎ, നേവൽ അക്കാദമി എന്നിവിടങ്ങളിലായി മൊത്തം 400 പേർക്ക് പ്രവേശനം നൽകും. 10 പെൺകുട്ടികൾ ഉൾപ്പെടെ 208 പേർ കരസേനയിലേക്കും 3 പെൺകുട്ടികൾ ഉൾപ്പെടെ 42 പേർ നാവികസേനയിലേക്കും തെരഞ്ഞെടുക്കപ്പെടും. 6 പെൺകുട്ടികൾ ഉൾപ്പെടെ 120 പേരാണു വ്യോമസേനയിൽ ഭാഗമാകുക. നേവൽ അക്കാദമിയിൽ പ്രവേശനം ലഭിക്കുന്ന 30 പേരിൽ പെൺകുട്ടികളില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...