പിണറായി വിജയന്‍-കെ സുരേന്ദ്രന്‍ കൂട്ടുകെട്ട് കേരളത്തെ മലീനസമാക്കുന്നു : അന്‍സാരി ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ മലീനസമാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് പറഞ്ഞു. ലാവലിന്‍- സ്വര്‍ണ്ണക്കടത്ത്, കൊടകരകുഴല്‍ പണം-തെരഞ്ഞൈടുപ്പ് കോഴ ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തു തീര്‍പ്പ് രാഷ്ട്രീയം കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. മുഖ്യമന്ത്രി ഉപചാപക സംഘത്തിന്റെ പിടിയിലാണ്. ഇത്രയും അപമാനിതനായ മുഖ്യമന്ത്രി ഇതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. രഹസ്യങ്ങള്‍ മുഴുവനും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുമെന്ന് വന്നപ്പോഴാണ് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്നത് അന്തര്‍ദ്ധാരയിലെ ധാരണയുടെ ഭാഗമായാണ്.

ഇത്തരം ധാരണകളാണ് ആര്‍ എസ്എസസ്സിനെ വിമര്‍ശിക്കുന്നവരെ ജയിലിലടക്കാന്‍ ആഭ്യന്ത്രവകുപ്പിനെ പ്രേരിപ്പിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകള്‍ മതേതര കേരളത്തിന് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, സെക്രട്ടറി റിയാഷ് കുമ്മണ്ണൂര്‍, ജില്ലാ ട്രഷറര്‍ ഷാജി ആനകുത്തി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ സിയാദ് നിരണം, ബിനു ജോര്‍ജ്ജ്, ഷൈജു ഉളമ, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം, സെക്രട്ടറി വഹാബ്, റാന്നി മണ്ഡലം പ്രസിഡന്റ് ഷാനവാസ് കോട്ടാങ്ങല്‍, സെക്രട്ടറി ലൂബീര്‍ വായ്പൂര്‍, തിരുവല്ല മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...