Saturday, April 20, 2024 12:12 pm

500 ആവശ്യപ്പെട്ടു ; 2500 രൂപ നല്‍കി എംടിഎം മെഷീന്‍

For full experience, Download our mobile application:
Get it on Google Play

എടിഎം ഉപയോഗത്തിനിടെ പലപ്പോഴും പലര്‍ക്കും പണി കിട്ടാറുണ്ട്. ആവശ്യമായ തുക കൗണ്ടറില്‍ ഇല്ലാതെ വരിക, 100, 200 നോട്ടുകള്‍ ഉണ്ടാവാതിരിക്കുക, ടെക്‌നിക്കല്‍ ഇഷ്യൂസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ എടിഎം ഉപയോഗത്തിനിടെ ഒരിക്കലെങ്കിലും നേരിടാത്തവരുണ്ടാകില്ല. എന്നാല്‍ ആവശ്യപ്പെട്ട തുകയുടെ അഞ്ചിരട്ടി എടിഎം മെഷീന്‍ തന്നാലോ? കൗതുകവും എന്നാല്‍ ഗൗരവുമുള്ള ഈ സംഭവം നാഗ്പൂരില്‍ നിന്നാണ്.

Lok Sabha Elections 2024 - Kerala

മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എടിഎം കൗണ്ടറില്‍ നിന്ന് പണമെടുക്കാനെത്തിയതാണ് ഒരു യുവാവ്. പാസ് വേഡ് കൊടുത്ത ശേഷം 500 രൂപയാണ് തുകയുടെ സ്ഥാനത്ത് ടൈപ്പ് ചെയ്തത്. എന്നാല്‍ യുവാവിന് കിട്ടിയതാകട്ടെ, അഞ്ച് അഞ്ഞൂറിന്റെ നോട്ടുകള്‍. 2500 രൂപ! സംഭവം മനസിലാകാതെ എന്തുചെയ്യണമെന്നറിയാത്ത ഇയാള്‍ ഇത് വീണ്ടും ആവര്‍ത്തിച്ചു. രണ്ടാമതും 500 ആവശ്യപ്പെട്ടപ്പോള്‍ 2500 രൂപയാണ് യുവാവിന് എംടിഎം മെഷീനില്‍ നിന്ന് കിട്ടിയത്.


നാഗ്പൂര്‍ സിറ്റിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് ഈ അത്ഭുതങ്ങളെല്ലാം നടന്നത്. സംഗതി പുറത്തായതോടെ കൗണ്ടറിന് പുറത്ത് ആളുകള്‍ തടിച്ചുകൂടി. 500 വേണ്ടവര്‍ക്കെല്ലാം കിട്ടി 2500 രൂപ. ഇതിനിടെ ആരോ പോലീസിലും ബാങ്കിലും വിവരമറിയിച്ചു. ബാങ്ക് അധികൃതരെത്തി നടപടിയും സ്വീകരിച്ചു. സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ കരുവാറ്റ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷം

0
അടൂർ : കരുവാറ്റ ഭാഗത്തെ വാർഡ് 1,2,28 പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം...

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്…!

0
ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം...

നരേന്ദ്ര മോദി രാജ്യത്ത് അഴിമതിയുടെ സ്കൂൾ  നടത്തുകയാണ് : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്  എംപി...

മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും

0
ചെന്നീർക്കര : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം ഉത്സവം ഞായറാഴ്ച സമാപിക്കും. രാവിലെ...