മോഡലുകളുടെ മരണം സൈജു തങ്കച്ചന്‍ മയക്കുമരുന്ന് വാഗ്ദാനം ചെയ്തു ; കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഡലുകളുടെ മരണം സൈജു തങ്കച്ചന്‍ മയക്കു മരുന്ന് വാഗ്ദാനം ചെയ്തു കാര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി തുടര്‍ന്നാണ് അപകടം.  മിസ് കേരള മത്സര വിജയികളായ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ കൊച്ചിയിലെ ലഹരിക്കടത്ത് സംഘത്തിന്റെ മുഖ്യകണ്ണിയെന്നു പോലീസിന് വിവരം കിട്ടയെന്നാണ് സൂചന. ബംഗളൂരുവില്‍നിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

ലഹരി പാര്‍ട്ടിയിലെ തര്‍ക്കത്തെ കുറിച്ചും നമ്പര്‍ 18 ഹോട്ടലുകളിലെ പാര്‍ട്ടിയും വിവാദങ്ങളും വിശദമായി. ഹോട്ടലില്‍ വച്ച് ലഹരി മാഫിയയുമായി ഉടക്കിയ മോഡലുകളെ വിരട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സൈജു തങ്കച്ചന്‍ ആ ചെയ്സിങ് നടത്തിയത്. ഇതാണ് മരണത്തിന് കാരണമായത്. 2021 മേയില്‍ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലും സൈജുവിന്റെ ചിത്രവും നമ്പര്‍ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാര്‍ട്ടിയില്‍ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാര്‍ട്ടികള്‍ക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളില്‍ തുടരുന്ന ലഹരി പാര്‍ട്ടികളിലാണ് (ആഫ്റ്റര്‍ പാര്‍ട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത് .

അപകട സമയം കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്‌മാനെ കുറ്റവിമുക്തനാക്കുന്നതിനുള്ള തിരക്കഥയാണു പോലീസ് ഒരുക്കിയിരിക്കുന്നതെന്നു പ്രതിഭാഗം വാദിച്ചു. കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ നിര്‍ണായക കണ്ണിയാണു സൈജു. മുന്‍കൂര്‍ ജാമ്യാപേക്ഷ സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

നിശാപാര്‍ട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളില്‍ ആഫ്റ്റര്‍ പാര്‍ട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പര്‍ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വളരെ പെട്ടെന്നാണ് ഇവിടത്തെ ‘ക്ലബ് 18’ പാര്‍ട്ടി കൂട്ടായ്മയിലേക്കു യുവാക്കള്‍ ഒഴുകിയെത്താന്‍ തുടങ്ങിയത്. അപകടദിവസം രാത്രി ചില ‘വിഐപി’ കള്‍ മാത്രം പങ്കെടുക്കുന്ന ആഫ്റ്റര്‍ പാര്‍ട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.

അന്‍സി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടല്‍ വിട്ടുപോയതില്‍ ക്ഷുഭിതനായ സൈജു കാറില്‍ ഇവരെ പിന്തുടര്‍ന്നതായാണു പോലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തിയ സൈജു വിലകൂടിയ ലഹരിപദാര്‍ഥങ്ങള്‍ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തില്‍ രക്ഷപ്പെട്ട ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഈ കേസ് അന്വേഷിക്കാന്‍ എന്‍സിബി എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്‍സിബി എത്തിയാല്‍ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീര്‍ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താന്‍ കഴിയൂവെന്നതാണ് വസ്തുത.

ഹോട്ടല്‍ മുതല്‍ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചന്‍ ഇവരുടെ മരണ വിവരം അപ്പോള്‍ തന്നെ റോയിയെയും ജീവനക്കാരെയും ഫോണില്‍ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പോലീസ് ഗൂഢാലോചന കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...