മദ്യലഹരിയില്‍ വാശി മൂത്തു ‘ഓഡിയെ’ ചെയ്‌സ് ചെയ്തു ; ഡ്രൈവറുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍. ഒരു ഓഡി കാറിനെ ചേസ് ചെയ്തതു കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് മാള സ്വദേശിയായ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്‍ മൊഴി നല്‍കിയത്.

മോഡലുകളും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ഓഡി കാറിന് പിന്നാലെ പായുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുള്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. അപകടശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ ഇടപ്പള്ളിയില്‍ നിന്ന് തിരികെ അപകസസ്ഥലത്തെത്തിയെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓഡി കാറില്‍ നിന്ന് മരിച്ചവരുടെ സുഹൃത്തായ റോയി എന്നയാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മത്സരയോട്ടത്തിന് പിന്നാലെയാണ് അപകടം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

റോയിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. കേരള പിറവി ദിനത്തിലാണ് 2019 ലെ മിസ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ.അഞ്ജന ഷാജനും വൈറ്റിലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച്‌ തന്നെ മരണപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...