കോവിഡ് ഭീഷണി ഒഴിയുന്നു ; രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് ഭീഷണി ഒഴിയുന്നതോടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലാവുന്നു. മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും. കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് അടിയന്തര പ്രാബല്യത്തോടെ മടങ്ങാനും വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ ഉത്തരവ് ഇറക്കി.

ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി എങ്കിലും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് റെയില്‍വേ നടത്തിയിരുന്നത്. ആദ്യം ദീര്‍ഘദൂര ട്രെയിനുകളാണ് സര്‍വീസ് തുടങ്ങിയത്. പിന്നീട് പാസഞ്ചര്‍ തീവണ്ടികളും സ്പെഷ്യല്‍ ടാഗോടെയാണ് ഓടിച്ചിരുന്നത്. എന്നാല്‍ ഇനി ഇവ സാധാരണ നമ്പറില്‍ പ്രവര്‍ത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും ആണ് നിര്‍ദേശം. സോണല്‍ ഓഫീസര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് അയച്ച കത്തിലാണ് അറിയിപ്പ്.

എന്നാല്‍ അണ്‍റിസര്‍വ്ഡ് യാത്ര പുനഃസ്ഥാപിക്കുക രോഗവ്യാപനം കുറഞ്ഞ ഇടങ്ങളില്‍ മാത്രമായിരിക്കും. നിലവില്‍ സെക്കന്‍ഡ് ക്ലാസുകളിലടക്കം റിസര്‍വ് ചെയ്യുന്ന ട്രെയിനുകള്‍ മറ്റിളവുകള്‍ നല്‍കുന്നത് വരെ അതേ പടി നിലനില്‍ക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...