നരവംശ ശാസ്ത്രജ്ഞൻ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍(88) അന്തരിച്ചു. 88 വയസായിരുന്നു. ആറു പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ സജീവമായിരുന്നു മാത്തൂര്‍. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. 1959 മുതല്‍ പതിനാല് വര്‍ഷം ഭാരത സര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ പദവികള്‍ വഹിച്ചു. 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്സിലും സേവനമനുഷ്ഠിച്ചു.

1987 വരെ കിര്‍താഡ്സിന്‍റെ ഡയറക്ടറായിരുന്നു. ഔദ്യോഗിക രേഖകളും യാത്രാവിവരണങ്ങളും ഉപയോഗിച്ച് നരവംശ ശാസ്ത്ര പഠനങ്ങള്‍ എഴുതിയിരുന്ന ഒരു കാലത്ത് ഫീല്‍ഡ് വര്‍ക്കുകളെ അടിസ്ഥാനപ്പെടുത്തി നരവംശ ശാസ്ത്രപഠനം നടത്തിയ വ്യക്തിയാണ് പാലക്കാട് മാത്തൂര്‍ സ്വദേശിയായ പൊടികുളങ്ങര രാമസ്വാമി ഗോവിന്ദന്‍കുട്ടിയെന്ന പി ആര്‍ ജി മാത്തൂര്‍. 1934ല്‍ മാത്തൂര്‍ സ്വദേശികളായ രാജസ്വാമിയുടെയും വള്ളിയമ്മയുടെയും മൂന്ന് ആണ്‍മക്കളില്‍ മൂന്നാമനായാണ് ജനനം. മാതാപിതാക്കള്‍ വിദ്യാഭ്യാസം നേടിയിരുന്നില്ല. മാത്തൂറിന്‍റെ മൂത്ത സഹോദരന്മാര്‍ രണ്ടുപേരും ചെറുപ്പത്തില്‍ പഠനം നിര്‍ത്തി പിതാവിനോടൊപ്പം കൃഷിപ്പണിക്കിറങ്ങി. 1964 ല്‍ചിറ്റൂര്‍ സ്വദേശിനി രുഗ്മിണിയെ വിവാഹം ചെയ്തു. മക്കള്‍ : ശ്രീനിവാസ് ജി. മാത്തൂര്‍ (കുവൈത്ത്), പരേതയായ ആഷ, മരുമകള്‍: ഡോ. സോണ.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...