തിരുവനന്തപുരം : കൊറോണ വൈറസിനെ ചെറുക്കുമെന്ന പേരില്‍ ജ്യൂസ് വില്‍പ്പനയ്ക്ക് വച്ച ബ്രിട്ടീഷ് സ്വദേശി വര്‍ക്കലയില്‍ പിടിയില്‍. വര്‍ക്കലയില്‍ ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ ഉല്‍പ്പനം വില്‍പ്പനയ്ക്ക് വച്ചത്. കടയുടെ മുന്‍പിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ട വര്‍ക്കല പൊലീസ് 65 കാരനെ പിടികൂടുകയായിരുന്നു.
ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ 150 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു ഗ്ലാസിനാണ് 150 രൂപ ഈടാക്കിയിരുന്നത്. ഹെര്‍ബല്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഘടകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്വദേശി പറഞ്ഞു. ഇത് കഴിച്ചാല്‍ കൊവിഡ് 19 രോഗം മാറുമെന്നതിന് തെളിവുളളതായി അവകാശപ്പെട്ടിരുന്നില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ശക്തമായ താക്കീത് നല്‍കി പൊലീസ് 65കാരനെ വെറുതെ വിട്ടു.