ബ്രിട്ടീഷുകാരന്റെ തട്ടിപ്പ്; വര്‍ക്കലയില്‍ ജ്യൂസ് കട കെട്ടിപ്പൂട്ടി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ വൈറസിനെ ചെറുക്കുമെന്ന പേരില്‍ ജ്യൂസ് വില്‍പ്പനയ്ക്ക് വച്ച ബ്രിട്ടീഷ് സ്വദേശി വര്‍ക്കലയില്‍ പിടിയില്‍. വര്‍ക്കലയില്‍ ഹെലിപാഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കഫിറ്റീരിയയിലാണ് ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ ഉല്‍പ്പനം വില്‍പ്പനയ്ക്ക് വച്ചത്. കടയുടെ മുന്‍പിലെ പരസ്യം ശ്രദ്ധയില്‍പ്പെട്ട വര്‍ക്കല പൊലീസ് 65 കാരനെ പിടികൂടുകയായിരുന്നു.

ആന്റി കൊറോണ ജ്യൂസ് എന്ന പേരില്‍ 150 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു ഗ്ലാസിനാണ് 150 രൂപ ഈടാക്കിയിരുന്നത്. ഹെര്‍ബല്‍ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഘടകങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് ബ്രിട്ടണ്‍ സ്വദേശി പറഞ്ഞു. ഇത് കഴിച്ചാല്‍ കൊവിഡ് 19 രോഗം മാറുമെന്നതിന് തെളിവുളളതായി അവകാശപ്പെട്ടിരുന്നില്ലെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ശക്തമായ താക്കീത് നല്‍കി പൊലീസ് 65കാരനെ വെറുതെ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...