ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മാതൃക പെരുമാറ്റചട്ടപാലനം ഉറപ്പാക്കാനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ പെരുമാറ്റചട്ട ലംഘനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും മേല്‍നോട്ടവും നടത്തുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 10 സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുവരെഴുത്തുകളോ പോസ്റ്റര്‍ പതിപ്പിക്കലോ അനുവദനീയമല്ല.

ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവ നീക്കംചെയ്യുകയും കെട്ടിടത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്തുന്നതിന് തുക അതത് സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധാനാലയങ്ങള്‍-പരിസരങ്ങള്‍, പൊതു-സ്വകാര്യസ്ഥലങ്ങള്‍ കൈയ്യേറിയോ താത്കാലിക ക്യാമ്പയിന്‍ ഓഫീസുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍മിക്കാന്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ സമ്മതം ഇല്ലാതെ പോസ്റ്റര്‍-ചുവരെഴുത് എന്നിവ നടത്തിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. സി വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും സ്‌ക്വാഡ് പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...