തിരുവല്ല : ലൈബ്രറി കൗൺസിൽ കടപ്ര പഞ്ചായത്ത് സമിതിയും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ “വിമുക്തി” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ കടപ്ര ഗ്രാമ പഞ്ചായത്ത് അംഗം സോജിത്ത് സോമൻ ഉദ്‌ഘാടനം ചെയ്തു. പരുമല ടാഗോർ ലൈബ്രറിയിൽ നടന്ന സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ.കെ.വി സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ. എം.കെ.ശ്രീകുമാർ വിഷയാവതരണം നടത്തി.
പഞ്ചായത്ത് സമിതി കൺവീനർ ബെന്നി മാത്യു, ടാഗോർ ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ്, കടപ്ര കൈരളി ഗ്രന്ഥാലയം സെക്രട്ടറി മഹേഷ്കുമാർ.പി.ആർ, ഓ.പി കുഞ്ഞുപിള്ള, ടാഗോർ ലൈബ്രേറിയൻ ടി.കെ രാജൻ, കൈരളി ഗ്രന്ഥാലയം ലൈബ്രേറിയൻ ആനി പ്രസാദ് എന്നിവർ സംസാരിച്ചു. “വിമുക്തി” പ്രചരണാർത്ഥം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം മുൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തങ്കമണി നാണപ്പൻ നിർവ്വഹിച്ചു.