മണിമലയാറ്റിലെ കുത്തൊഴുക്കില്‍ വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ്‌ ഒഴുകിപ്പോയി – വീഡിയോ കാണാം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറ്റിലെ കുത്തൊഴുക്കില്‍ വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ്‌ ഒഴുകിപ്പോയി. മല്ലപ്പള്ളി – വെണ്ണിക്കുളം മേഖലകളെ ബന്ധിപ്പിക്കുന്നതാണ് കോമളം പാലം. പാലത്തില്‍ മരത്തടികള്‍ അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. തുരുത്തിക്കാട് കോളെജിലേക്ക്‌ പോകുന്നതിനും ഈ വഴിയാണ് ഉപയോഗിക്കുന്നത്. 50 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ പാലം.

വെള്ളം മൂടിക്കിടന്നിരുന്നതിനാല്‍ അപ്രോച്ച് റോഡ്‌ ഒഴുകിപ്പോയതും തീരം ഇടിഞ്ഞതും ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ഏഴു മണിയോടെ പാലത്തില്‍ നിന്നും വെള്ളം ഇറങ്ങിയതോടെയാണ് അപകടത്തിന്റെ രൂക്ഷത ജനങ്ങള്‍ അറിഞ്ഞത്. വിവരം അറിഞ്ഞ ഉടനെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പാലത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു. തുടര്‍ന്ന് കെ.എസ്.ടി.പി അധികൃതരും സ്ഥലത്തെത്തി. പാലത്തില്‍ തടഞ്ഞിരിക്കുന്ന മുളങ്കൂട്ടങ്ങളും തടികളും നീക്കുവാന്‍ ജെ.സി.ബിയും ഇലക്ട്രിക് കട്ടറുമായി തൊഴിലാളികളും എത്തി. ഇതിനിടയില്‍ത്തന്നെ തീരത്ത് നിന്ന വലിയ മുളങ്കൂട്ടവും അതിനുപിന്നാലെ ഒരു മഹാഗണി മരവും കടപുഴകി വീണു. ഇതും ഒഴുകിപ്പോകാതെ പാലത്തിനോട് ചേര്‍ന്നുകിടന്നു. തിരുവല്ല എം.എല്‍.എ മാത്യു ടി.തോമസും സംഭവസ്ഥലം സന്ദര്‍ശിച്ചു.

വീഡിയോ കാണാം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...