ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീര്‍ത്ഥാടകരാണ് പ്രതിഷേധിക്കുന്നത്.

പ്രതിഷേധക്കാര്‍ പോലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നേക്കാം എന്നുള്ളതിനാലും തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.

നിലവിലെ സാഹചര്യത്താല്‍ ശബരിമല ദര്‍ശനത്തിനായി സംസ്ഥാനത്തിന്റെ പല കേന്ദ്രങ്ങളിലും കാത്തു നില്‍ക്കുന്ന അയ്യപ്പഭക്തര്‍ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് അഡ്വ. എന്‍. വാസു പറഞ്ഞു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് തുലാമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പത്തനംതിട്ടയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജനും വ്യക്തമാക്കി. നിലക്കലില്‍ എത്തിയ തീര്‍ത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാന്‍ ജില്ലാ ഭരണ സംവിധാനത്തിന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതോടെ ശബരിമല ദര്‍ശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലില്‍ ഭക്തര്‍ പ്രതിഷേധവുമായി രം​ഗത്തെത്തി. മൂന്ന് ദിവസമായി തമ്ബടിക്കുന്ന ശബരിമല തീര്‍ത്ഥാടകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടഞ്ഞു. തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...