പെരുന്തേനരുവിയിലെ ടൂറിസം സെന്‍ററിന് തിരിച്ചടി നല്‍കി പ്രളയജലം

For full experience, Download our mobile application:
Get it on Google Play

റാന്നി : വിനോദസഞ്ചാര രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങിയ പെരുന്തേനരുവിയിലെ ടൂറിസം സെന്‍ററിന് തിരിച്ചടി നല്‍കി പ്രളയജലം. 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന നിര്‍മ്മാണങ്ങള്‍ പുനരുദ്ധരിച്ച് ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നതിനിടെ എത്തിയ അപ്രതീക്ഷിത പ്രളയം സര്‍വ്വ പ്രതീക്ഷയേയും തകര്‍ത്തു. ഇവിടം കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കിയ പാലം പ്രളയത്തില്‍ എത്തിയ തടികള്‍ ഇടിച്ച് തകര്‍ന്നു. വെള്ളച്ചാട്ടത്തിനു താഴെ കോണിപ്പാറയില്‍ നിന്ന് മൂന്നു ഭാഗമായി നിര്‍മ്മിച്ച ഇരുമ്പ് പാലത്തിലാണ് കൂറ്റന്‍ തടികളും മാലിന്യങ്ങളും ഇടിച്ചു കയറിയത്.

ഇതിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ ഇതിലടിഞ്ഞ സാധനങ്ങള്‍ മാറ്റേണ്ടതുണ്ട്. പാലത്തിന്‍റെ കൈവരികള്‍ വളഞ്ഞിട്ടുണ്ട്. സഞ്ചാരികള്‍ക്ക് പാലത്തിലൂടെ ഇറങ്ങി നദിയുടെ തീരത്തൂടെ നിര്‍മ്മിച്ച നടപ്പാതയിലൂടെ താഴേക്ക് സഞ്ചരിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണിത്. രണ്ടു മാസം മുമ്പാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത്. വെള്ളച്ചാട്ടത്തിലേക്കിറങ്ങാനായി നിര്‍മ്മിച്ച പുതിയ റാംമ്പില്‍ തറയോടു പാകുന്ന ജോലികള്‍ നടന്നു കൊണ്ടിരിക്കെയാണ് പ്രളയമെത്തിയത്. ഇവിടെ ഒട്ടിച്ചു കൊണ്ടിരുന്ന തറയോടുകള്‍ ഇളക്കി വീണ്ടും ഇടാനാണ് തീരുമാനം. നദീ തീരത്ത് പരുവ കടവിലേക്ക് നിര്‍മ്മിച്ച നടപ്പാതയില്‍ പാകിയിരുന്ന തറയോടുകള്‍ നേരത്തെ ഇളകിയും പാറകല്ലുകള്‍ വന്നടിഞ്ഞും തകര്‍ന്നിരുന്നു. ഇതും പുനര്‍ നിര്‍മ്മിക്കാനിരിക്കെയാണ് വീണ്ടും പ്രളയമെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...