“വിമുക്തി” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ പരുമല ടാഗോർ ലൈബ്രറിയിൽസംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ലൈബ്രറി കൗൺസിൽ കടപ്ര പഞ്ചായത്ത് സമിതിയും സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ “വിമുക്തി” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ കടപ്ര ഗ്രാമ പഞ്ചായത്ത് അംഗം സോജിത്ത് സോമൻ ഉദ്‌ഘാടനം ചെയ്തു. പരുമല ടാഗോർ ലൈബ്രറിയിൽ നടന്ന സെമിനാറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ.കെ.വി സുരേന്ദ്രനാഥ്‌ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ. എം.കെ.ശ്രീകുമാർ വിഷയാവതരണം നടത്തി.

പഞ്ചായത്ത് സമിതി കൺവീനർ ബെന്നി മാത്യു, ടാഗോർ ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ്, കടപ്ര കൈരളി ഗ്രന്ഥാലയം സെക്രട്ടറി മഹേഷ്കുമാർ.പി.ആർ, ഓ.പി കുഞ്ഞുപിള്ള, ടാഗോർ ലൈബ്രേറിയൻ ടി.കെ രാജൻ, കൈരളി ഗ്രന്ഥാലയം ലൈബ്രേറിയൻ ആനി പ്രസാദ് എന്നിവർ സംസാരിച്ചു. “വിമുക്തി” പ്രചരണാർത്ഥം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം മുൻ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം തങ്കമണി നാണപ്പൻ നിർവ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...