ലഹരി വിരുദ്ധ ക്യാമ്പയിന്‍, മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു. സംഘടനയുടെ സംസ്ഥാന ലീഡര്‍ഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടരുന്നതോടൊപ്പം ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്കും സമൂഹത്തില്‍ ഒറ്റപ്പെടുന്ന വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് റോയി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ പ്രസിഡന്റ് മുജീബ് മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ഭാരവാഹികളായി റോയി ജോസഫ് (സ്റ്റേറ്റ് പ്രസിഡന്റ്), ബി.ജെ. തോമസ് (വൈസ് പ്രസിഡന്റ്), സജിമോന്‍ എ.സി (സ്‌റ്റേറ്റ് സെക്രട്ടറി), കെ. എ. തോമസ് (ജോയിന്‍ സെക്രട്ടറി), അനില ആനി ലാസര്‍ (ജോയിന്‍ സെക്രട്ടറി), ഷിബു കെ.ആര്‍( ട്രഷറര്‍), ജി.പി. കുറ്റിച്ചല്‍ (സ്റ്റേറ്റ് കോഡിനേറ്റര്‍), റോസിന റോയ് (എക്‌സിക്യൂട്ടീവ് അംഗം), അജിത്ത് ഈപ്പന്‍(എക്‌സിക്യൂട്ടീവ് അംഗം), ശ്രീകുമാര്‍ (എക്‌സിക്യൂട്ടീവ് അംഗം), കുമ്മിള്‍ നസീര്‍ (എക്‌സിക്യൂട്ടീവ് അംഗം) എന്നിവരെ തെരഞ്ഞെടുത്തു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായി ഡോ. ജോമോന്‍ തെക്കേക്കര (സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗം), റ്റോം തോമസ് (കൗണ്‍സില്‍ അംഗം), സത്യദാസ് ജെ.എസ് (കൗണ്‍സില്‍ അംഗം), മാത്യു സാം കൊട്ടാരക്കര (കൗണ്‍സില്‍ അംഗം), Dr. ബോസ് വി എബ്രാഹം (കൗണ്‍സില്‍ അംഗം), അഡ്വക്കേറ്റ്. സബിത്ത് ബീവി (കൗണ്‍സില്‍ അംഗം), ബിജോ തോമസ് (കൗണ്‍സില്‍ അംഗം), കിഷോര്‍ കുമാര്‍ (കൗണ്‍സില്‍ അംഗം), ഷൈജു കെ തോമസ് ( കൗണ്‍സില്‍ അംഗം), ബീന ബാബു (കൗണ്‍സില്‍ അംഗം), ശബരിനാഥ നായര്‍ (കൗണ്‍സില്‍ അംഗം), ജോസ് ചാക്കോ (കൗണ്‍സില്‍ അംഗം), ബിജു മാത്യു(കൗണ്‍സില്‍ അംഗം)എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...