റാന്നി: കുട്ടികളില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുക, ജീവിതം തകര്‍ക്കുന്ന അപകടകരമായ വസ്തുക്കളില്‍ നിന്നും വ്യക്തികളില്‍ നിന്നും അകലം പ്രാപിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക, ലഹരിക്കെതിരെ യോദ്ധാവാക്കുക എന്നീ ലക്ഷ്യങ്ങളോടെ റാന്നി ബിആര്‍സി റാന്നി വൈക്കം ജിഎംഎസ് എല്‍ പി സ്‌കൂള്‍, പാലച്ചുവട് എസ് എന്‍ ടി യുപി സ്‌കൂള്‍ എന്നിവ സംയുക്തമായി ലഹരി വിരുദ്ധ ദിനാചരണം നടത്തി. ഉച്ചഭക്ഷണശേഷം ഒഴിവു വേളയില്‍ നടന്ന ഹ്രസ്വ പരിപാടിക്ക് ബി പിസി ഷാജി എ സലാം, ജി എം എസ് എല്‍ പി എസ് പ്രഥമധ്യാപകന്‍ എം.ആര്‍ രാജീവ്, എസ്എന്‍ടിയു പി എസ് പ്രഥമധ്യാപിക കെ.വി രാജി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍, പ്ലക്കാര്‍ഡ് പ്രദര്‍ശനങ്ങളും വീഡിയോ പ്രദര്‍ശനവും നടന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























