സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടു : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സര്‍ക്കാരിന് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താന്‍ സാധിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022 -23 പ്രകാരം ഏഴംകുളം ഗവ. എല്‍പി സ്‌കൂളിന് പുതുതായി നിര്‍മിച്ച രണ്ട് ക്ലാസ് മുറികളുടെയും ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

പൊതു വിദ്യാലയങ്ങളിലേക്ക് ഉള്ള കുട്ടികളുടെ കടന്ന് വരവിന്റെ എണ്ണം ഗണ്യമായി കൂടി. മാതാപിതാക്കള്‍ മത്സരിച്ച് ഗവണ്‍മെന്റ് സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്ന സ്ഥിതിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, ബ്ലോക്ക് മെമ്പര്‍ എം. മഞ്ജു , ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, മെമ്പര്‍മാരായ ബാബു ജോണ്‍, വിനോദ് തുണ്ടത്തില്‍, വി.ആര്‍. ബേബി ലീന , എസ്.ഷീജ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. പ്രസന്നകുമാര്‍, എസ്.സി. ബോസ്, ജി. രാധാകൃഷ്ണന്‍, ആര്‍. കമലാസനന്‍, ജി. ദിലീപ് കുമാര്‍, ശരണ്യ , ഡി. അശോകന്‍, ടി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ ; കള്ളനെ പിടികൂടുന്നതിന് പകരം ഇരയെ പൂട്ടിയിടുന്നത് പോലെയാണ് മോദി സർക്കാറിന്റെ...

0
ഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ ലോക്സഭാ...

കോന്നിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു : കുട്ടി ഉൾപ്പെടെ...

0
കോന്നി: ശബരിമല തീർത്ഥാടകരുടെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ...

പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രി കളവ് പറയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം

0
ദില്ലി: ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ...