ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും റാങ്ക് ജേതാക്കളെ ആദരിക്കലും

For full experience, Download our mobile application:
Get it on Google Play

കോന്നി: കൊന്നപ്പാറ വിഎന്‍എസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും എംജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജോസ് വി കോശി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ കോന്നി ഡി.വൈ.എസ്.പി റ്റി. രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിജയികളായവര്‍ക്ക് പ്രശസ്ത പിന്നണി ഗായിക പാര്‍വതി ജഗീഷ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

കോളേജ് മാനേജര്‍ എന്‍ മോഹനന്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ രഘുകുമാര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ ശോഭ കുമാരി, റോജ രാജന്‍, വിപിത എം നായര്‍, സ്റ്റാഫ് സെക്രട്ടറി രമ്യാ രവീന്ദ്രന്‍, ആരതി, രഞ്ജിത്ത് വാസുദേവന്‍, പിറ്റി തോമസ്, രേവതി എന്നിവര്‍ പ്രസംഗിച്ചു. ഇക്കഴിഞ്ഞ എംജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ബി എസ്സ് സ്സി ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജിയില്‍ ഒന്നു മുതല്‍ ഏഴ് വരെ റാങ്കുകള്‍ കരസ്ഥമാക്കിയ പ്രണവ് പി കുമാര്‍, ലക്ഷ്മി എസ്, അഭിയ സാം, സ്മിത സുരേന്ദ്രന്‍, സബിന്‍ ജേക്കബ്, അക്ഷര സന്തോഷ്, ഫര്‍സാന ഫാത്തിമ എന്നിവരെയും ബി എസ് സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അരുന്ധതി എസ് കുമാര്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് പ്രവീണ്‍ പി കുമാര്‍, അരുന്ധതി എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...