ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ വാരാചരണം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്‌ത്ര വേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ വാരാചരണം എ.ഡി.എം രാജ ലക്ഷ്മി ആർ. ഉത്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും യുവതലമുറയും ഒത്തൊരുമിച്ച് പ്രവർത്തിച്ച് സമൂഹത്തിന് മാതൃകയായി രാജ്യത്തിന്റെ ഉത്തമ പൗരൻന്മാരായി വളർന്ന് വരണമെന്ന് എ.ഡി.എം പറഞ്ഞു. ലഹരിക്കെതിരെയുള്ള സർക്കാർ പദ്ധതിയായ ഓപ്പറേഷൻ തുഫാന് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അദ്ധ്യക്ഷത വഹിച്ചു.

സ്‌കൂൾ പ്രഥമ അദ്ധ്യാപകൻ സജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വർഗ്ഗീസ് പൂവൻപാറ, സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡേവിഡ് കോശി, ബിനു കെ. സാം, സ്റ്റാഫ് സെക്രട്ടറി എലിസബത്ത് കെ. സ്‌ളീബ, മാസ്റ്റർ മുഹമ്മദ് ഇർഫാൻ എഫ്. എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തക സുലു അരവിന്ദ് ബോധവൽക്കരണ ക്ലാസിന്  നേതൃത്വം നൽകി. വൈഷ്ണവി ജി.എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...