തണ്ണിത്തോട് ബസ് സ്റ്റാന്റ് – മീന്‍മൂട്ടിപ്പടി റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കേബിള്‍ വയറുകള്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട്: തണ്ണിത്തോട് ബസ് സ്റ്റാന്റ് – മീന്‍മൂട്ടിപ്പടി റോഡില്‍ അലക്ഷ്യമായി വലിച്ചിരിക്കുന്ന കേബിള്‍ വയറുകള്‍ ജനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റ്റി.വി കേബിള്‍ വയറാണ് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി റോഡില്‍ അലക്ഷ്യമായി വലിച്ചിരിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ കടന്നുപോകുമ്പോള്‍ കേബിളുകള്‍ ശരീരത്തില്‍ കുരുങ്ങുവാന്‍ സാധ്യത കൂടുതലാണ്. മുന്‍പും ഇത്തരത്തില്‍ കേബിള്‍ വയര്‍ ഇവിടെ അപകടകരമായി വലിച്ചിരുന്നു. കുത്തനെ ഇറക്കമുള്ള റോഡില്‍ ഇത് പെട്ടന്ന് ആരുടേയും ശ്രദ്ധയില്‍പ്പെടുകയുമില്ല. തണ്ണിത്തോട് പഞ്ചായത്തില്‍ പലയിടത്തും ഇത്തരത്തില്‍ അപകടകരമായി കേബിളുകള്‍ വലിച്ചിരിക്കുന്നത് കാണാം.

ഇലക്‌ട്രിക് പോസ്റ്റിലും മറ്റും വലിച്ച് കെട്ടിയിട്ടുള്ള കേബിളുകള്‍ വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നതായി പരാതി ഉയരുന്നു. നടപ്പാതകളില്‍ കേബിളുകള്‍ പൊട്ടിവീണ് കിടക്കുന്ന സംഭവങ്ങളും പതിവാണ്. തണ്ണിത്തോട് കാവ് ജംഗ്ഷന്‍, തേക്കുതോട്, കരിമാന്‍തോട്, സ്റ്റേഡിയം ജംഗ്ഷന്‍, ആശുപത്രിപ്പടി, കൂത്താടിമണ്‍ തുടങ്ങി പലയിടത്തും ഇത്തരത്തില്‍ കേബിളുകള്‍ അലക്ഷ്യമായി ഇട്ടിരിക്കുന്നത് കാണാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...