കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപെടുത്തി. വെമ്പായം പഞ്ചായത്തിലെ 17-ാം വാർഡ് ലക്ഷം വീട്ടിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. ശുചീകരണ പ്രവൃത്തികൾക്കായി കിണറ്റിൽ ഇറങ്ങിയ തൊഴിലാളി ഷഫീർ (40) കാൽ വഴുതി അടിയിലേക്ക് പതിക്കുകയയായിരുന്നു. കിണർ വൃത്തിയാക്കി തിരികെ കയറുമ്പോഴായിരുന്നു അപകടം. 50 അടിയിലധികം ആഴമുള്ളറിംഗുകൾ ഇല്ലാത്തതുമായ കിണറ്റിലേക്കാണ് ഷഫീർ അപ്രതീക്ഷിതമായി വീണത്.

കിണറ്റിൽ കുടുങ്ങിപ്പോയ ഷഫീറിനെ പുറത്തെടുക്കാൻ വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു. നെടുമങ്ങാട് ഫയർ സ്റ്റേഷൻ ഗ്രേഡ് എ.എസ്.ടി.ഒ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുമിത് എസ്. കുമാർ കിണറ്റിലിറങ്ങി, പരിക്കേറ്റ ഷഫീറിനെ ‘റെസ്ക്യൂ നെറ്റ്’ ഉപയോഗിച്ച് സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു. ഇയാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....