മാനന്തവാടി : നാഗര്‍ഹോളയിലെ കാന്തികമല അത്ഭുത പ്രതിഭാസം. കേരള കർണ്ണാടക അതിർത്തിയിൽ നാഗർഹോള വനത്തിൽ കാന്തികമല പ്രതിഭാസമുള്ളതായി യാത്രികർ. വഴിയിൽ നിര്‍ത്തിയ കാർ പുറകോട്ട് സഞ്ചരിച്ച് കയറ്റം കയറുന്ന വീഡിയോ കോടഞ്ചേരി സ്വദേശികൾ ചിത്രീകരിക്കുകയും ചെയ്തു.
പ്രതിഗുരുത്വാകർഷണത്തിന്റെ ഫലമായി വസ്തുക്കൾ എതിർദിശയിലേക്ക് തനിയെ ചലിക്കുന്ന പ്രതിഭാസമുള്ള സ്ഥലങ്ങൾ ഗ്രാവിറ്റി ഹിൽ മാഗ്നറ്റിക് ഹിൽ എന്നൊക്കയാണ് അറിയപ്പെടുന്നത്. മലമുകളിലും മറ്റുമുള്ള ശക്തമായ കാന്തിക പ്രഭാവമാണ് ഇതിന് കാരണം. മാനന്തവാടിയിൽ നിന്ന് കുട്ട നാഗർഹോള വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു കോടഞ്ചേരി സ്വദേശികളായ ജീവസ്സും ജോണ്‍സനും.