രാ​ത്രി​യി​ല്‍ ഒ​ളി​ഞ്ഞു​നോ​ട്ട​വും മോ​ഷ​ണ​വും പ​തി​വാ​ക്കി​യ യു​വാ​വ് പോ​ലീ​സി​ന്റെ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

എ​ട​ക്ക​ര : രാ​ത്രി​യി​ല്‍ ഒ​ളി​ഞ്ഞു​നോ​ട്ട​വും മോ​ഷ​ണ​വും പ​തി​വാ​ക്കി​യ യു​വാ​വ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്റെ  പി​ടി​യില്‍.   മാമാങ്ക​ര​യി​ലെ ഷാ​ഹി​ദ് എ​ന്ന ബാ​വ​യെ​യാ​ണ്(37) വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.  പാ​ലാ​ട്, മൊ​ട​പ്പൊ​യ്ക ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞു നോ​ട്ടം പ​തി​വാ​ക്കി​യ യു​വാ​വ് മോ​ഷ​ണ​ശ്ര​മ​വും ന​ട​ത്തി​യി​രു​ന്നു. ശ​ല്യം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​രും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പാ​ലാ​ട് കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​ന്റെ  കി​ട​പ്പു​മു​റി​യു​ടെ ജ​ന​ല്‍ തു​റ​ന്നു 3600 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ല്‍ ഫോ​ണും ഹെ​ഡ്സെ​റ്റും മോ​ഷ​ണം പോ​യി​രു​ന്നു.  ഇം​ഗ്ല​ണ്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ത​യാ​റെ​ടു​ക്കു​ന്ന മ​ക​ളു​ടെ ഫോ​ണാ​ണ് ന​ഷ്ട​മാ​യ​ത്. യാ​ത്ര രേ​ഖ​ക​ളും മ​റ്റു സ​ന്ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ ഫോ​ണാ​യി​രു​ന്നു അ​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്തി​യ​ത്.  ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ച പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് നി​ല​മ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് ഷാ​ഹി​ദി​നെ പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച ഫോ​ണി​ന്റെ  ലോ​ക്ക് തു​റ​ക്കാ​ന്‍ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ കൊ​ടു​ത്തു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...