പ്രമുഖരായ 15 പേരെ ജനുവരി 29-ന് വധിക്കുമെന്ന് ഭീഷണിക്കത്ത്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : പ്രമുഖരായ 15 പേരെ വധിക്കുമെന്ന ഭീഷണിയുമായി അജ്ഞാത കത്ത്. നിടുമാമിടി മഠാധിപതി നിജഗുണാനന്ദ സ്വാമിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്വാമിയെയും മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, നടൻ പ്രകാശ് രാജ് എന്നിവരുൾപ്പെടെയുള്ളവരെയും ജനുവരി 29-ന് വധിക്കുമെന്നാണ് ഭീഷണി.

വെള്ളിയാഴ്ചയാണ് ഭീഷണിക്കത്ത് തപാലിൽ ലഭിച്ചത്. നടൻ ചേതൻ, സി.പി.എം. നേതാവ് , മുൻ ബജ്‌റംഗദൾ നേതാവ് മഹേന്ദ്കുമാർ, ചന്നമല്ല സ്വാമി, ജ്ഞാനപ്രകാശ് സ്വാമി, മുൻ എം.എൽ.എ. ബി.ടി. ലളിത നായക്, യുക്തിവാദി മഹേഷ്ചന്ദ്ര ഗുരു, കെ.എസ്. ഭഗവാൻ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേശകൻ ദിനേശ് അമിൻ മട്ടു, എഴുത്തുകാരായ ചന്ദ്രശേഖർപാട്ടീൽ, ദ്വാരക് നാഥ്, അഗ്നി ശ്രീധർ എന്നിവരാണ് കത്തിൽ പരാമർശിച്ചിട്ടുള്ള മറ്റുള്ളവർ.

സ്വന്തം മതത്തെ ഒറ്റിക്കൊടുത്തതിനാൽ ജനുവരി 29-ന് അന്ത്യയാത്രയ്ക്കായി ഒരുങ്ങിയിരിക്കാൻ നിജഗുണാനന്ദ സ്വാമിയോട് ആവശ്യപ്പെടുകയാണ് കത്തിൽ. കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് ഭീഷണിക്കത്ത് കൈമാറി പരാതി നൽകിയതായി സ്വാമി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...