കൊഴുവല്ലൂരില്‍ കെ – റെയില്‍ തൂണ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഇളക്കിമാറ്റി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കേരള ജനതയുടെ ജീവിത സാഹചര്യങ്ങള്‍ക്ക് ഒരിക്കലും ഇണങ്ങാത്ത പദ്ധതി ബലമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതില്‍ക്കൂടി സംസ്ഥാന സര്‍ക്കാരിന് യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെട്ടുവെന്നും യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട സര്‍ക്കാരിന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂവെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ – റെയില്‍ മുഖേന നടപ്പിലാക്കുന്ന സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മുളക്കുഴയിലെ പിരള ശ്ശേരി മുതല്‍ കൊഴുവല്ലൂര്‍ വരെയുള്ള ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ദുരിതബാധിതരെയും കുടിയൊഴിപ്പിക്കപ്പെടുന്ന വരെയും അദ്ദേഹം നേരില്‍ കണ്ടു.

ഹൃദയഭേദകമായ, വൈകാരികമായ ധാരാളം രംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം സാക്ഷ്യംവഹിച്ചു. അലമുറയിട്ടു കരയുന്ന, വിങ്ങിപ്പൊട്ടുന്ന, വിതുമ്പി കരയുന്ന ധാരാളം മാതാപിതാക്കളും സഹോദരിമാരും അദ്ദേഹത്തിന്റെ മുന്നിലെത്തി ആശങ്ക കളും വേദനകളും പങ്കുവെച്ചു. മനുഷ്യത്വ മുഖം നഷ്ടപ്പെട്ട, ദയയില്ലാത്ത പിണറായി സര്‍ക്കാരിന്റെ കരാളഹസ്തങ്ങള്‍ മൂലം ധാരാളം അമ്മമാരും സഹോദരിമാരും കണ്ണീര്‍ക്കയത്തില്‍ ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തില്‍ ഇല്ലെങ്കിലും അമ്മമാരുടെയും ദുരിതബാധിതരുടെയും കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസും യുഡിഎഫും ഉണ്ടാകുമെന്നും ജനദ്രോഹപരമായ സില്‍വര്‍ ലൈന്‍ പദ്ധതി പിണറായി സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത ആശങ്കയില്‍ കഴിയുന്ന ജനങ്ങളെ വെല്ലുവിളിച്ചും അധികാരമുപയോഗിച്ച് കീഴടക്കുന്നതിനും പകരം ദുരിതബാധിതരുടെ വേദനകള്‍ മനസ്സിലാക്കി ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുളക്കുഴയിലെ പിരളശ്ശേരിയില്‍ നിന്നും ആരംഭിച്ച സന്ദര്‍ശനം കൊഴുവല്ലൂര്‍ ക്ഷേത്രത്തിനു മുന്നില്‍ സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ ധാരാളം ദുരിത ബാധിതരും കുടിയൊഴിപ്പിക്കപ്പെടുന്ന വരും അദ്ദേഹത്തെ കാണുവാനും പ്രയാസങ്ങള്‍ പങ്കുവെക്കുവാനും എത്തിയിരുന്നു. സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ വരുന്ന പിരളശ്ശേരിയും പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരകളായ ഫാദര്‍ മാത്യു വര്‍ഗീസ്, മാതാവ് മേരി വര്‍ഗീസ്, ഐപ്പ് ഫിലിപ്പ് ജേക്കബ് വര്‍ഗീസ്, ഷിബു ചക്കാലയില്‍, ശ്രീദേവി, ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോമല്‍, 93 വയസ്സുള്ള ഏലിയാമ്മ എബ്രഹാം പോലീസ് കള്ള കേസെടുത്ത് ജയിലിലടയ്ക്കപ്പെട്ട സിന്ധു ജെയിംസ് എന്നിവരുടെ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സെന്റ് ജോര്‍ജ് സ്കൂള്‍, പള്ളി, കൊഴുവല്ലൂര്‍ ക്ഷേത്രം എന്നിവയും അദ്ദേഹം സന്ദര്‍ശിച്ചു. സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ ഓ.എം ശമുവേല്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിക്രമന്‍ നായര്‍ എന്നിവര്‍ അദ്ദേഹവുമായി വിവരങ്ങള്‍ സംസാരിച്ചു. സര്‍ക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ നില്‍ക്കുന്ന ചെങ്ങന്നൂരിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൊഴുവല്ലൂര്‍ സ്വദേശിനിയായ തങ്കമ്മയുടെ ചെറ്റക്കുടിലിനു മുന്നില്‍ കെ – റെയില്‍ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് സ്ഥാപിച്ച തൂണ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഇളക്കിമാറ്റി. ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിരോധിക്കുന്നതില്‍ വിജയിച്ച പൂതംകുന്ന് കോളനിയും അദ്ദേഹം സന്ദര്‍ശിച്ചു.

രമേശ് ചെന്നിത്തല യോടൊപ്പം ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ് കെപിസിസി സെക്രട്ടറി സുനില്‍ പി ഉമ്മന്‍ ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളീധരന്‍ ജനറല്‍ സെക്രട്ടറി പി.വി ജോണ്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.ജോര്‍ജ് തോമസ്, നഗരസഭാ അധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ്, ഗോപു പുത്തന്‍ മഠത്തില്‍, ജൂണി കുതിരവട്ടം, ഡി.നാഗേഷ് കുമാര്‍, ജോജി ചെറിയാന്‍ സുജ ജോണ്‍, ജി.ശാന്തകുമാരി. ശശി എസ് പിള്ള, സജികുമാര്‍, ഗോപിനാഥന്‍, സിജി, ഗോപാലകൃഷ്ണന്‍ നായര്‍, പി.സി തങ്കപ്പന്‍, നരേന്ദ്രനാഥ്,എം.ബി ബിന്ദു, തോമസ് എബ്രഹാം,വി.കെ ശോഭ, പ്രവീണ്‍  പ്രഭ, റിജോ ജോണ്‍ ജോര്‍ജ്, അശോക് പടിപ്പുരയ്ക്കല്‍, മനീഷ കീഴാമഠത്തില്‍, ശ്രീരാജ്, ഫിലിപ്പ് വര്‍ഗീസ്, എന്നീ നേതാക്കളും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് ഇന്ന് മുതൽ

0
തിരുവനന്തപുരം: ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി...