കെ – റെയില്‍ ; ചെങ്ങന്നൂര്‍ താലൂക്കില്‍ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ യോഗവും പന്തം കൊളുത്തി പ്രകടനവും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് ഇസ്ലാം ജംഗ്ഷനിൽ കെറെയിൽ ജീവനക്കാർ പോലീസുമായി വന്ന് കല്ലിടാൻ ശ്രമിച്ചതിനെ തുടർന്ന് സമരപ്രവർത്തകരും നേതാക്കളും ചേർന്ന് തടഞ്ഞതിന്റെ പേരിൽ വനിതാ പോലീസിന്റെ അസാന്നിദ്ധ്യത്തിൽ പോലീസ് വനിതാ പ്രവർത്തകരെ അടക്കം ക്രൂരമായി മർദ്ദിച്ച് ശേഷം അറസ്റ്റുചെയ്തു മാറ്റിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ യോഗവും പന്തം കൊളുത്തി പ്രകടനവും നടന്നു.

പുന്തല : സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് എൻ.ആർ ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ രാജേന്ദ്രൻ, സിന്ധു അജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
അറന്തക്കാട് : സമരസമിതി യൂണിറ്റ് പ്രസിഡന്റ് പി.വി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, സിന്ധു ജേയിംസ്,വി.സജി, കുട്ടൻ പിള്ള എന്നിവർ പ്രസംഗിച്ചു.
പിരളശ്ശേരി : പിരളശ്ശേരി യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ച യോഗം സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു.ഏബ്രഹാം ഫിലിപ്പോസ്, വി. എം.രാജൻ,കെ.എം.വർഗീസ്, ശ്രീദേവി സജീവ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് പന്തം കൊളുത്തി പ്രകടനം നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...