ദുരന്ത വികസനങ്ങൾക്കെതിരെ സമരം ശക്തമാക്കാൻ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി

For full experience, Download our mobile application:
Get it on Google Play

ആലുവ : നിയമങ്ങളോ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഒന്നും പാലിക്കാത്ത നിർദിഷ്ട സർവലൈൻ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ നേരിയ വ്യത്യാസം വരുത്തി പദ്ധതി ഒളിച്ചു കടത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കാൻ കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന പ്രവർത്തക സമ്മേളനം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജൂൺ 28ന് ശനിയാഴ്ച സംസ്ഥാന വ്യാപകമായി എല്ലാ യൂണിറ്റുകളിലും പ്രതിഷേധ ദിനം ആചരിക്കും. ജൂലൈ 30ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈ സ്പീഡ് ട്രെയിൻ പദ്ധതി നേരത്തെ സർക്കാർ പരിഗണിക്കുകയും കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉമ്മൻചാണ്ടി സർക്കാർ വേണ്ടെന്ന് വെച്ചതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാരും ഇക്കാര്യത്തിൽ സമാന തീരുമാനമാണ് കൈക്കൊണ്ടത്.

ശ്രീധരൻ സമർപ്പിച്ച പ്രൊപ്പോസലിന് ഒരു പരിഗണനയും നൽകുന്നില്ലെന്നും ബ്രോഡ്ഗേജ് അല്ലാത്ത ഒരു പാതയും സ്വീകാര്യമല്ലെന്നുമാണ് ഇക്കഴിഞ്ഞ മാസവും റെയിൽവേ ബോർഡ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്നിട്ടും സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടി കുൽസിത നീക്കങ്ങൾ നടത്തുന്നത് യാത്രാസൗകര്യം വർദ്ധിപ്പിക്കുക എന്ന സദുദ്ദേശത്തോടെയല്ല, മറിച്ച് വിദേശ വായ്പയിൽ കണ്ണ് വച്ചുകൊണ്ടുള്ള ദുരുദ്ദേശ നീക്കമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുക്കാതെ തുടങ്ങിയ ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ വൻ കെടുതികൾ കൺമുന്നിൽ ഭീതിജനകമായി നിലനിൽക്കെ അതിനേക്കാൾ പ്രത്യാഘാതങ്ങൾ വരുത്തുന്ന സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ ഇപ്പോഴും വാശിപിടിക്കുന്നത് കൂടുതൽ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്താനെ ഉപകരിക്കൂ.

കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതി രേഖയിൽ കേന്ദ്രം ആവർത്തിച്ചാവശ്യപ്പെട്ട ഒരു കാര്യത്തിനും വിശദീകരണം നൽകാത്തതു എത്ര ലാഘവ ബുദ്ധിയോടെയാണ് പദ്ധതിയെ സമീപിക്കുന്നതെന്നതിന്റെ തെളിവാണെന്ന് പുതുശ്ശേരി പറഞ്ഞു. വൻകിടക്കാരായ ഇടനിലക്കാരുടെ സമ്മർദ്ദത്തിനു വഴങ്ങുന്നത് കൊണ്ടാണ് നിയമമനുശാസിക്കുന്ന യാതൊരു ശാസ്ത്രീയ പഠനങ്ങളും കൂടാതെ എങ്ങനെയെങ്കിലും പദ്ധതി നടത്താൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ചന്ദ്രംഗതൻ മാടായി, എം.ടി. തോമസ്, പ്രൊഫ. കുസുമം ജോസഫ്, ബാബു കുട്ടൻചിറ, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ, ടി. സി. രാമചന്ദ്രൻ, മിനി കെ. ഫിലിപ്പ്, മുരുകേഷ് നടക്കൽ, എൻ.എ. രാജൻ, ഏ.ഓ.പൗലോ, കെ.എം.തോമസ്, സി.കെ.ശിവദാസൻ, മാരിയ അബു, കെ. പി. സാൽവിൻ, എ. ഷൈജു, ബി. രാമചന്ദ്രൻ, മധു ചെങ്ങന്നൂർ, കെ. ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന ഗോഡൗണുകളിലും മറ്റ് ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങളിലും...

0
ബെംഗളൂരു: പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച...

കളരി പഠിക്കാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമം ; 12 വയസുകാരിയുടെ പരാതിയിൽ കളരി ആശാന് 17...

0
ഹരിപ്പാട്: കളരി പഠിക്കാനെത്തിയ 12-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 47-കാരനായ...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...