മാനന്തവാടി : കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ടുപേരെ വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കാട്ടിക്കുളത്ത് വെച്ചാണ് 149 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. താമരശ്ശേരി വലിയ പറമ്പ് പുത്തുൻ പീടികയിൽ ഹബീബ് റഹ്മാൻ, മലപ്പുറം കീഴുപറമ്പ് സ്വദേശി ദിപിൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. സ്ഥിരം എംഡിഎംഎ കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇരുവരും. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎയുമായി എത്തിയത്. കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളായിരുന്നു ലക്ഷ്യസ്ഥാനം. രാത്രി യാത്ര നിരോധമുള്ളതിനാൽ കുട്ടവഴിയാണ് കടത്ത്. കാട്ടിക്കുളം ആർടിഒ ചെക്പോസ്റ്റിന് സമീപം വാഹനം തടഞ്ഞായിരുന്നു പരിശോധന. കാറിൻ്റെ ബോണറ്റിൻ്റെ സൈഡിൽ ഫെണ്ടറിൽ അതീവ രഹസ്യമായാണ് എംഡിഎംഎ ഒളിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























