കൊല്ലം: എസ്എൻഡിപിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എൻഡിപിയിൽ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് യെച്ചൂരി ആരോപിച്ചു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് വിലയിരുത്തിയ യെച്ചൂരി, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണമെന്നും നിർദ്ദേശിച്ചു. എസ്എൻഡിപി ശാഖാ യോഗങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. കൊല്ലത്ത് നടന്ന സിപിഎം മേഖല റിപ്പോർട്ടിങ്ങിലായിരുന്നു വിമർശനം. എതിരഭിപ്രായമുള്ള കമ്മിറ്റികൾ പിരിച്ചുവിട്ട് പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്ന സ്ഥിതിയുണ്ട്. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയിലെ ഈ പ്രവണതയെ ചെറുത്ത് തോൽപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
എസ്എഫ്ഐയിലെ ചില പ്രവണതകൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയെന്ന് എം.വി ഗോവിന്ദൻ വിലയിരുത്തി. ക്ഷേമപെൻഷൻ വൈകിയത് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കി. ഇത് സിപിഎമ്മിന് തിരിച്ചടിയായി. സർക്കാരും പാർട്ടിയും ജനങ്ങളും പരസ്പര പൂരകങ്ങളാകണം. ജനങ്ങളുടെ മനസറിയാൻ താഴെ തട്ടിലുള്ള സിപിഎം നേതാക്കൾക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























