സനാതന ധർമ്മ വിരുദ്ധ പരാമർശം : ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി

For full experience, Download our mobile application:
Get it on Google Play

പട്‌ന: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും പരാതി. മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജെയാണ് പരാതി നല്‍കിയത്. ഹിന്ദു സനാതന ങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഉദയനിധി സ്റ്റാലിനും പിതാവ് എം കെ സ്റ്റാലിനും എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് സർക്കാരെന്ന് പിണറായി വിജയൻ

0
കണ്ണൂർ: സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീ...

കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല , എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

0
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളില്ല. മഴ ശമിച്ചു. കഴിഞ്ഞ രണ്ട്...