ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് : ഉപ ലോകയുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണെന്ന് അവശ്യപ്പെട്ട് ഹർജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപൂരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തട്ടിപ്പ് കേസിൽ വിധി പറയുന്നതിൽ നിന്നും ഉപ ലോകയുക്തമാരെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരൻ ആർഎസ് ശശികുമാർ ലോകായുക്തയിൽ ഇടക്കാല ഹർജി നൽകി. കേസിൽ മൂന്നംഗ ബഞ്ച് ഉത്തരവ് പറയരുതെന്നാണ് പരാതിക്കാരന്റെ അവശ്യം. കഴിഞ്ഞ ആഗസ്റ്റ് 11ന് കേസിൽ അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് ഹർജിയിൽ വാദം പൂർത്തിയാക്കി ഉത്തരവിനായി മാറ്റിയിരിക്കുമ്പോളാണ് പരാതിക്കാരന്റെ ഇടക്കാല ഹർജി. മുൻ എംഎൽഎ കെ കെ രാമചന്ദ്രന്റെ ജീവചരിത്ര പുസ്തക പ്രകാശനത്തിൽ ഉപ ലോകയുക്ത ബാബു പി ജോസഫ് പങ്കെടുത്തത് ഉന്നയിച്ചാണ് ഹർജി. പുസ്തകത്തിൽ മറ്റൊരു ഉപ ലോകയുക്ത ഹാറൂൺ അൽ റഷീദ് ഓർമ കുറിപ്പ് എഴുതിയതും പരാതിക്കാരൻ ഉന്നയിക്കുന്നു.

ഉപലോകായുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷിദ്‌, ജസ്റ്റിസ് ബാബു പി ജോസഫ് എന്നിവരടങ്ങുന്നതാണ് നിലവിൽ ഹർജി പരിഗണിക്കുന്ന മൂന്നംഗ ബെഞ്ച്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുൻ എംഎൽഎ യും സിപിഎം നേതാവുമായ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അടക്കമുള്ള രാഷ്ട്രീയക്കാർക്ക് സഹായമായി നൽകി എന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി. എന്നാൽ പരാതിയിൽ പരാമർശിച്ചിട്ടുള്ള കെകെ രാമചന്ദ്രൻ നായർ എംഎൽഎ യുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീർത്തിച്ചുകൊണ്ട് ഓർമ്മക്കുറിപ്പുകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപ ലോകായുക്തമാർക്ക് ഹർജിയിൽ നിഷ്പക്ഷ വിധിന്യായം നടത്താൻ സാധിക്കില്ലെന്നാണ് പരാതികാരൻ ആർഎസ് ശശികുമാർ ഉന്നയിക്കുന്ന ആരോപണം.

എംഎൽഎ യും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുമായി ഉപലോകയുക്തമാർക്ക് വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ അടുത്ത സുഹൃത്ത്ബന്ധമുണ്ടെന്ന വിവരം ഹർജിയിൽ വാദം പൂർത്തിയായ ശേഷമാണ് ഹർജിക്കാരന് ബോധ്യപ്പെട്ടതെന്നും അദ്ദേഹത്തിൻറെ ജീവചരിത്ര സ്മരണികയിൽ ഉപലോകയുക്തമാർ രണ്ടുപേരും ഓർമ്മക്കുറിപ്പുകൾ എഴുതിയതും ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തതും മറച്ചുവെച്ച് ഹർജ്ജിയിൽ ഇവർ വാദം കേട്ടത് നീതിപീഠത്തിന്റെ ഔന്നിത്യവും നിഷ്പക്ഷതയും ധാർമികതയും നഷ്ടപ്പെടുത്തിയെന്നും ആർ എസ് ശശികുമാറിന്റെ ഇടക്കാല ഹർജ്ജിയിൽ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...

മാസപ്പടി കേസ് : വീണയുടെ ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ...